രാഹുലിന്റെ ജനസമ്മിതി വര്‍ധിക്കുന്നു; ബിജെപി മുന്‍ എംപി പാര്‍ട്ടിവിട്ടു

നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി എത്തിനില്‍ക്കുന്നതെന്നും സിങ് ആരോപിച്ചു.

Update: 2019-01-18 20:25 GMT
പട്‌ന: ബീഹാറില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി മുന്‍ എംപി പാര്‍ട്ടി വിട്ടു. പൂര്‍ണിയയില്‍ നിന്ന് രണ്ട് തവണ എംപിയായ ഉദയ് സിങാണ് സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. സീറ്റ് വിഭജനത്തോടെ ബിജെപി നേതൃത്വം നിതീഷ് കുമാറിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്ന് ഉദയ് സിങ് കുറ്റപ്പെടുത്തി.

നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി എത്തിനില്‍ക്കുന്നതെന്നും സിങ് ആരോപിച്ചു. അതേസമയം, പ്രതിപക്ഷ നിരയിലേക്ക് താന്‍ പോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇനി തന്റെ നേതാവെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വര്‍ധിച്ച് വരികയാണ്. മുമ്പ് താന്‍ മോദിയെ പിന്തുണച്ചിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി താന്‍ ആ പിന്തുണ പിന്‍വലിച്ചെന്നും ഉദയ് സിങ് പറഞ്ഞു.

നല്ല ഉദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താന്‍ അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നും ഉദയ് സിങ് പറഞ്ഞു.

Tags:    

Similar News