തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ആഭ്യന്തര തര്‍ക്കങ്ങളെത്തതുടര്‍ന്ന് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് സ്ഥാനം രാജിവച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് നടപടി. സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിവച്ചത്. കായികമന്ത്രിയുടെ ആവശ്യപ്രകാരമാണ് മേഴ്‌സിക്കുട്ടന്‍ രാജിവച്ചത്. മേഴ്‌സിക്കുട്ടനൊപ്പം മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. അതേസമയം മുന്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരം ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം:കായികമന്ത്രി അബ്ദുറഹ്മനുമായുള്ള അഭിപ്രായവ്യത്യാസമാണ് മേഴ്‌സിക്കുട്ടന്റെ സ്ഥാനമൊഴിയലിനു പിന്നിലുള്ള കാരണമെന്നാണ് വിവരം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്ര താരങ്ങളും പരാതിയുന്നയിച്ചു. ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളക്കെുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞിരുന്നു. ഇതോടെ കായിക മന്ത്രി റിപോര്‍ട്ട് തേടി. ഇതിനുപിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേഴ്‌സിക്കുട്ടനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ചത്.