മതംപ്രചരിപ്പിക്കാനുള്ള അവകാശം എടുത്തുകളയണമെന്ന് സിബിഐ മുന്‍ ഡയറക്ടര്‍

Update: 2022-06-14 17:42 GMT

പനാജി: മതപരിവര്‍ത്തനം തടയുന്നതിനുവേണ്ടി ഗോവ സര്‍ക്കാര്‍ നിയമം പാസാക്കണമെന്നും അത് കേന്ദ്ര സര്‍ക്കാരിന് അയക്കണമെന്നും സിബിഐ മുന്‍ ഡയറക്ടര്‍ എം.നാഗേശ്വര റാവു. കൂടാതെ മതം പ്രചരിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മത പരിവര്‍ത്തനങ്ങളുടെ പ്രശ്‌നം ദേശീയതലത്തില്‍ നിലനില്‍ക്കുന്നു. ഇത് തടയാന്‍, ഭരണഘടനയുടെ 25ാം അനുച്ഛേദം ഭേദഗതി ചെയ്യുകയും അതില്‍ നിന്ന് 'മതം പ്രചരിപ്പിക്കുക' എന്ന അവകാശം നീക്കം ചെയ്യുകയും വേണം. സ്വന്തം മതം പിന്തുടരുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകരുത്. കൂടാതെ, ഗോവ സര്‍ക്കാര്‍ ആവശ്യമായ നിയമം നിയമസഭയില്‍ പാസാക്കുകയും കേന്ദ്ര സര്‍ക്കാരിന് അയക്കുകയും വേണം,' റാവു പറഞ്ഞു. 

എല്ലായിടത്തും ഇന്ത്യന്‍ ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് വിധേയമാകുകയാണെന്ന് സൗത്ത് ഗോവയിലെ ഹിന്ദു കണ്‍വെന്‍ഷനില്‍ സംസാരിക്കവേ റാവു പറഞ്ഞു. 

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങളുണ്ടെങ്കിലും അവരെ പ്രലോഭിപ്പിച്ച് പരസ്യമായി മതപരിവര്‍ത്തനം നടത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News