ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് മാധവ് സിങ് സോളങ്കി അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977 ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.
അഹമ്മദാബാദ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977 ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പി വി നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സോളങ്കി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് 1995ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നത്.
മാധവ് സിങ് സോളങ്കിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമൂഹത്തിന് നല്‍കിയ മഹാത്തായ സേവനങ്ങള്‍ കൊണ്ട് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സോളങ്കിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.