പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിടണം: അന്ത്യശാസനം നല്‍കി ഉസ്മാനിയ സര്‍വകലാശാല

പൂര്‍വവിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ അന്തേവാസികളല്ലാത്തവരും താമസിക്കുന്നതു മൂലം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു ഹോസ്റ്റലില്‍ താമസിക്കാനാവുന്നില്ലെന്നു കാണിച്ചാണ് അധികൃതര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

Update: 2019-01-06 13:44 GMT

ഹൈദരാബാദ്: പഠനം തീര്‍ന്നിട്ടും ഹോസ്റ്റലില്‍ കഴിയുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്നും മാറണമെന്ന് അന്ത്യശാസനം നല്‍കി ഉസ്മാനിയ സര്‍വകലാശാലാ അധികൃതര്‍. പൂര്‍വവിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ അന്തേവാസികളല്ലാത്തവരും താമസിക്കുന്നതു മൂലം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു ഹോസ്റ്റലില്‍ താമസിക്കാനാവുന്നില്ലെന്നു കാണിച്ചാണ് അധികൃതര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്വമേധയാ മാറുന്നില്ലെങ്കില്‍ പോലിസ് സഹായം തേടുമെന്നും കാംപസിനെ സംഘര്‍ഷഭൂമിയാക്കരുതെന്നും അധികൃതര്‍ പറഞ്ഞു. 6500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഹോസ്റ്റല്‍. എന്നാല്‍ 10000 പേരാണ് ഇപ്പോള്‍ ഹോസ്റ്റലിലുള്ളത്. ഇതില്‍ പകുതിയിലധികം പേരും നിയമവിരുദ്ധമായാണ് ഹോസ്റ്റലില്‍ കഴിയുന്നത്. ഇതിനാല്‍ തന്നെ ഗവേഷണ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് താമസ സൗകര്യമൊരുക്കി നല്‍കാന്‍ തങ്ങള്‍ക്കാവുന്നില്ല. ഇനിയും ഇത് തുടരാനാവാത്തതിനാലാണ് പോലിസ് സഹായത്തോടെയാണെങ്കിലും ഹോസ്റ്റല്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍വകലാശാലാ വിസി എസ് രാമചന്ദ്രം പറഞ്ഞു.

Tags:    

Similar News