ലഖ്‌നോ: മുന്‍ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപോര്‍ട്ടുണ്ട്.
കല്യാണ്‍ സിങ്ങ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചത്.
ജൂലൈ നാലാം തിയ്യതിയാണ് കല്യാണ്‍ സിങ്ങിനെ ബോധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെഫ്രോളജി, ന്യൂറോളജി, എന്‍ഡൊക്രിനൊളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കല്യാണ്‍ സിങ്ങ് ഇപ്പോള്‍ ഉള്ളത്.
ബിജെപി നേതാവ് ജെ പി നദ്ദ വ്യാഴാഴ്ച ആശുപത്രിയിലെത്തിയിരുന്നു.