ബാബരി മസ്ജിദ് തകര്‍ത്ത കേസ്: മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ
ഇതിനായി സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ അപേക്ഷ നല്‍കി. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെയാണ് സംഘപരിവാരം ബാബരി മസ്ജിദ് തകര്‍ത്തത്.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ. ഇതിനായി സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ അപേക്ഷ നല്‍കി. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെയാണ് സംഘപരിവാരം ബാബരി മസ്ജിദ് തകര്‍ത്തത്.
രാജസ്ഥാന്‍ ഗവര്‍ണറായുള്ള കാലാവധി അവസാനിച്ചതോടെയാണ് കല്യാണ്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ സിബിഐ അനുമതി തേടിയത്. ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ വിചാരണയില്‍ നിന്ന് കല്യാണ്‍ സിംഗിന് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചിരുന്നു. ഗവര്‍ണര്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു. അതിനിടെയാണ് സിബിഐ കോടതിയെ സമീപിച്ചത്.
ബാബരി കേസില്‍ 1993ല്‍ കല്യാണ്‍ സിംഗിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീപിച്ചത്. സിബിഐ അപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.