എക്സൈസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം; അരക്കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ
കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധയ്ക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കൂട്ടാളികളെയും അരക്കോടിയുടെ ലഹരി മരുന്നുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 685 ഗ്രാം മാരക മയക്കുമരുന്നായ മെതാംഫിമിറ്റമിനുമായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് നാലു പേരെ മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ കെ എൽ 45 എം 6300 നമ്പർ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഈ കാറിനെ പിന്തുടർന്ന് എക്‌സൈസും പോലിസും പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കണ്ണൂർ അസി. എക്‌സൈസ് കമ്മിഷണർ ഷിബു, ഇരിട്ടി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജിജീഷ് എന്നിവരുടെ നിർദേശനുസരണം
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസഫും ഇരിട്ടി പോലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ വാഹനം ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് പ്രതി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടുപ്രതികളെയും കണ്ടെത്താൻ മലപ്പുറം എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്‌സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകൾ കണ്ടെത്തുകയും ചെയ്തു. പുളിക്കൽ അരൂരിൽ
എട്ടൊന്ന് വീട്ടിൽ ഷഫീഖ്(32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൗസിൽ വി കെ അഫ്നാനുദ്ദീൻ (22), പുളിക്കൽ സിയാകണ്ടത്ത് പുള്ളിയൻ വീട്ടിൽ മുഹമ്മദ് ഷാഹിദ് ( 28) എന്നിവരാണ് പിടിയിലായത്. യാസർ അറഫാത്തിനെ പിടികൂടിയ അന്വേഷണ സംഘത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫിസർ പ്രദീപ് കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലിസ് പാർട്ടിയിൽ എസ് ഐ സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
KL10 ഓൺ റോഡ് സ്‌ക്വാഡ് എന്ന ഓപറേഷനിൽ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ ഷിബു, കണ്ണൂർ അസി. എക്‌സൈസ് കമ്മിഷണർ പി എൽ ഷിബു എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ടീം ജാഗ്രതയോടെ നടത്തിയ നീക്കമാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടാൻ സഹായിച്ചത്. ഉത്തരമേഖലയിൽ നടത്തിയ ഏറ്റവും വലിയ മെതാംഫെറ്റാമിൻ വേട്ടകളിലൊന്നാണിതെന്ന് എക്സൈസ് അറിയിച്ചു. മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിനെ കൂടാതെ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫിസർ പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, സച്ചിൻദാസ്, മലപ്പുറം സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ് ) മാരായ രഞ്ജിത്ത്, സഫീർ അലി, സി സുരേഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫിസറായ സലീന, എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ എം വിജയൻ, ഒ അബ്ദുന്നാസിർ, റെജീലാൽ, സജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മായ, സില്ല, എക്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.