ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്‌ഫോടനമുണ്ടായത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

Update: 2021-03-23 19:37 GMT

റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ മാവോവാദി ആക്രമണം. ഐഇഡി സ്‌ഫോടനത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരും ഒരു പോലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 10 സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്‌ഫോടനമുണ്ടായത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍നിന്ന് അഞ്ച് മാവോവാദികള്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് സ്‌ഫോടനമുണ്ടായത്. ബിജാപുര്‍ ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം പിടിയിലായത്.

Tags:    

Similar News