തൃശൂര്‍: ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂര്‍ സ്വദേശി എബി- ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.