ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ച് അഞ്ച്‌ മരണം

മരിച്ചത് വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍

Update: 2024-12-02 16:50 GMT

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്ക്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.


എറണാകുളം വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കളര്‍കോട് ജങ്ഷനു സമീപമാണ് അപകടം. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

അതേസമയം, കാറില്‍ 12 പേരുണ്ടായിരുന്നതായി ഡിവൈഎസ്പി മധു ബാബു പറഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. നാലുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ബസിലെ ഒരു യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു.കനത്ത മഴയില്‍ കാര്‍ െ്രെഡവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'അപകടം നടന്നയുടനെ വാഹനത്തിലുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുപേര്‍ക്ക് അനക്കമില്ലായിരുന്നു. എല്ലാവരും യുവാക്കളാണ്.''-നാട്ടുകാരന്‍ പറഞ്ഞു.




        മുഹമ്മദ് ഇബ്രാഹിം


updating........

Similar News