കോഴിക്കോട്: കേന്ദ്രത്തിന്റെ കച്ചവടമേഖലയിലുള്ള കൊള്ളയ്‌ക്കെതിരേ എസ്ഡിടിയു രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നു. ഡിസംബര്‍ 17ന് 11മണിക്കാണ് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസിഡിടിയു) മാര്‍ച്ച് നടത്തുന്നത്. ഇന്ത്യന്‍ ഭരണവര്‍ഗ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് കഴിഞ്ഞ 10 വര്‍ഷം നിയമവിധേയമായും അല്ലാതെയും നടത്തിയ കൂട്ടുകൊള്ള കൊണ്ട്് ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയും കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ വാങ്ങല്‍ശേഷി (ക്രയശേഷി) പരമാവധി കുറയുകയും ചെയ്തിരിക്കുകയാണ്. അവര്‍ കൂടുതല്‍ കൂടുതല്‍ പാപ്പരാവുകയും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പതിക്കുകയും ചെയ്തിരിക്കുന്നു.
ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റുകള്‍ അടങ്ങുന്ന കോടീശ്വരന്മാര്‍ ഇന്ത്യന്‍ ജിഡിപിയുടെ 66 ശതമാനം കയ്യടക്കിയിരിക്കുന്നുവെന്നും അധ്വാനിക്കുന്നവരും പട്ടിണിക്കാരും ആയ 70 ശതമാനത്തിന് ജിഡിപിയുടെ 7 ശതമാനം മാത്രമാണുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ നമ്മളോട് പറയുന്നു.
അധ്വാന വര്‍ഗ്ഗത്തിനെതിരെ, അധഃസ്ഥിത വര്‍ഗ്ഗത്തിനെതിരെ കഴിഞ്ഞ 10 വര്‍ഷക്കാലം ബിജെപിയുടെ കേന്ദ്ര- ഭരണകൂടവും-കൂട്ടാളികളും നടത്തിയിരിക്കുന്നത് കടുത്ത കവര്‍ച്ചയാണ്. ഇതിനെതിരെ പോരാടാതിരിക്കുന്നത് ഭീരുത്വമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എസ്ഡിടിയു സംസ്ഥാന കമ്മിറ്റി 2024 ഡിസംബര്‍ 17ന് രാജ്ഭവന് മുമ്പില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജ്ഭവന്‍ മാര്‍ച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ്ഫാറൂഖ് തമിഴ്‌നാട് ഉദ്ഘാടനം ചെയ്യും. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിക്കുന്ന മാര്‍ച്ചില്‍ ഇ എസ് ഖാജാഹുസൈന്‍ (വൈസ് പ്രസിഡന്റ്), തച്ചോണം നിസാമുദ്ദീന്‍ (ജനറല്‍സെക്രട്ടറി), ഫസല്‍ റഹ്്മാന്‍ (ജനറല്‍ സെക്രട്ടറി), സലീം കാരാടി (സെക്രട്ടറി), അഡ്വ. എ എ റഹീം (ട്രഷറര്‍) എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ വാസു (സംസ്ഥാന പ്രസിഡന്റ്), സലീം കാരാടി (സംസ്ഥാന സെക്രട്ടറി), 3 അഡ്വ. എ എ റഹീം(ട്രഷറര്‍), 4 ഹുസൈന്‍ മണക്കടവ് എന്നിവര്‍ പങ്കെടുത്തു.