മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമത്തിന് വേണ്ടത് താല്‍ക്കാലിക പരിഹാരമല്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-06-20 11:13 GMT

കോഴിക്കോട്: മലബാറിലെ ഹയര്‍സെക്കന്‍ഡറി സീറ്റ് ക്ഷാമത്തിന് വേണ്ടത് താല്‍ക്കാലിക പരിഹാരമല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രജിത്ത്. അരിക്കുളം കെപിഎംഎസ്എംഎസ്എച്ച്എസ്എസില്‍ നടന്ന സ്‌കൂള്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവര്‍.

സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്ന താല്‍ക്കാലിക പരിഹാരം കൊണ്ട് സീറ്റ് ക്ഷാമത്തിന് പരിഹാരമാകില്ല. കൂടുതല്‍ ബാച്ചുകളും സ്‌കൂളുകളും പ്രഖ്യാപിച്ചു സീറ്റ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിമാരായ അമീന്‍ റിയാസ്, ലത്തീഫ് പി. എച്ച് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ യൂണിറ്റ് ഭാരവാഹികള്‍ ആയ അമന്‍ തമീം സ്വാഗതവും അജ് വദ് നിഹാല്‍ നന്ദിയും പറഞ്ഞു.

'അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടര്‍ച്ചയാവുക' എന്ന തലക്കെട്ടില്‍ നടക്കുന്ന സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂണ് 20 മുതല്‍ ജൂലൈ 05 വരെ നീണ്ടു നില്‍ക്കും.

Tags:    

Similar News