ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Update: 2023-02-16 16:31 GMT

കോഴിക്കോട്: വിശ്വനാഥനെന്ന ആദിവാസി യുവാവിന്റെ മരണത്തിനു കാരണക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആദിവാസി വിഭാഗത്തോടുള്ള വംശീയ മുന്‍വിധിയുടെ ഇരയാണ് വിശ്വനാഥനെന്ന യുവാവ്.

മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ ആക്രമിച്ച ആളുകള്‍ക്കെതിരേ എസ്‌സി-എസ്ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ നുജെയിം പറഞ്ഞു. പോലിസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആയിഷ മന്ന, ലബീബ് കായക്കൊടി സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഈസ് കുണ്ടുങ്ങല്‍, സെക്രട്ടറി മുബഷിര്‍ ചെറുവണ്ണൂര്‍, സെക്രട്ടറിയേറ്റംഗം മുഹമ്മദലി ഊട്ടേരി എന്നിവര്‍ നേതൃത്വം നല്‍കി. കോവൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് സ്‌റ്റേഷന് മുന്നില്‍ ബാരിക്കേട് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു.

Tags:    

Similar News