ഏ​രു​വേ​ശ്ശി ക​ള്ള​വോ​ട്ട് കേ​സ് 66ാം ത​വ​ണ​യും മാ​റ്റി​

Update: 2024-03-16 10:18 GMT

കണ്ണൂര്‍: പ്ര​മാ​ദ​മാ​യ ഏ​രു​വേ​ശ്ശി​യി​ലെ ക​ള്ള​വോ​ട്ട് കേ​സ് വീ​ണ്ടും മാ​റ്റി​വെ​ച്ചു. വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന കേ​സാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി ഈ ​മാ​സം 20ലേ​ക്ക് വീ​ണ്ടും മാ​റ്റി​യ​ത്. അ​ടു​ത്ത മാ​സം 10 വ​ർ​ഷം തി​ക​യു​ന്ന കേ​സ് ഇ​തോ​ടെ 66ാം ത​വ​ണ​യാ​ണ് മാ​റ്റു​ന്ന​ത്. 2014ലെ ​ലോ​ക്സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ പികെ ശ്രീ​മ​തി​യും കെ ​സു​ധാ​ക​ര​നും മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​രു​വേ​ശ്ശി കെകെഎ​ൻഎംഎ യുപി സ്‌​കൂ​ളി​ലെ 109ാം ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തു​വെ​ന്ന​താ​ണ് കേ​സ്. ഏ​രു​വേ​ശ്ശി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി​യാ​ണ് കേ​സ് കൊ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ കു​ടി​യാ​ന്മ​ല പോലിസ് ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ട്ടാ​ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മൂ​ന്നു പേ​രു​ടെ​യും വി​ദേ​ശ​ത്തു​ള്ള 27 പേ​രു​ടെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന 27 പേ​രു​ടെ​യും ഉ​ള്‍പ്പെ​ടെ 57 ക​ള്ള​വോ​ട്ടു​ക​ള്‍ ചെ​യ്ത​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി. അ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ബിഎ​ല്‍ഒ ഏ​രു​വേ​ശ്ശി മു​യി​പ്ര​യി​ലെ കെവി അ​ശോ​ക് കു​മാ​ര്‍, പെ​ര​ള​ശ്ശേ​രി മ​ക്രേ​രി​യി​ലെ വികെ സ​ജീ​വ​ന്‍, പാ​നു​ണ്ട എ​രു​വട്ടി​യി​ലെ കെവി സ​ന്തോ​ഷ്‌​കു​മാ​ര്‍, ധ​ർ​മ​ട​ത്തെ എസി സു​ദീ​പ്, പി​ണ​റാ​യി​യി​ലെ വാ​രി​യ​മ്പ​ത്ത് ഷ​ജ​നീ​ഷ് എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍ത്താ​ണ് കേ​സെ​ടു​ത്ത​ത്. ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ന്നു​വെ​ന്ന​താ​യി​രു​ന്നു ഇ​വ​ർ​ക്കെ​തി​രാ​യ കേ​സ്. തു​ട​ർ​ന്ന് 2017 ജൂ​ൺ 28ന് ​കു​ടി​യാ​ന്മ​ല പോലിസ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഈ ​കേ​സി​ന്റെ കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചു.

    ക​ള്ള​വോ​ട്ട് ചെ​യ്ത 19 പേ​രെ പ്ര​തി​ക​ളാ​ക്കാ​ത്ത​തി​നെ​തി​രെ ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രാ​യ 57 പേ​രെ സാ​ക്ഷി​ക​ളാ​യും ക​ള്ള​വോ​ട്ട് ചെ​യ്ത 19 പേ​രെ പ്ര​തി​ക​ളാ​ക്കി​യും റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കു​ടി​യാ​ന്മ​ല പോലിസി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പോലിസ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ് മാ​റ്റി​യ​ത്.

Tags:    

Similar News