പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ബിടെക്/എംസിഎ കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലാണ് കോഴ്‌സുകള്‍.
റെസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ നടത്തുന്ന കോഴ്‌സുകള്‍ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പഠന കാലയളവില്‍ റെസിഡന്‍ഷ്യല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപന്റും നല്‍കും. അപേക്ഷകള്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ആഗസ്ത് 10ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356789991/ 9995898444