ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജി വച്ചു
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചതായി എലിസി പാലസ് അറിയിച്ചു.
പാരിസ്: ഫ്രഞ്ച് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജി സമര്‍പ്പിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചതായി എലിസി പാലസ് അറിയിച്ചു. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോടിയായി പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലയാണ് ഫിലിപ്പിയുടെ രാജി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടിരുന്നു. ജനസമ്മതി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മക്രോ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സര്‍ക്കാര്‍ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുമെന്ന് പ്രസിഡന്റ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയുടെ പേര് മണിക്കൂറുകള്‍ക്കകം പുറത്തുവരുമന്ന് പ്രതീക്ഷിക്കുന്നതായും എലിസി പാലസ് പറഞ്ഞു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 21 മാസമാണ് ശേഷിക്കുന്നത്. അതിനിടെ, പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് മന്ത്രിസഭ പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നത്.