ഇന്ധനവിലവര്‍ധന: രാജ്യസഭയില്‍ പ്രതിഷേധം; സഭ ചൊവ്വാഴ്ച 11മണിവരെ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷനേതാക്കള്‍ മുദ്രാവാക്യവുമായി നടുത്തളത്തിലെത്തിയതിനെത്തുടര്‍ന്ന് സഭ പല തവണ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരാമെന്ന് അറിയിച്ച് സഭ താല്‍ക്കാലികമായി പിരിഞ്ഞത്.
രാജ്യസഭ കൂടിയാല്‍ വീണ്ടുംപ്രതിഷേധവുമായി വരുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു.
പെട്രോളിലും ഡീസലിനും ലിറ്ററിന് അക്ഷരാര്‍ത്ഥത്തില്‍ 100 രൂപയ്ക്കടുത്തായിട്ടുണ്ട്. എല്‍പിജി സിലിണ്ടറിന്റെ വിലയും വര്‍ധിച്ചു. ഇതുവഴി 21 ലക്ഷംകോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ കര്‍ഷകരടക്കമുള്ള എല്ലാ ജനങ്ങളും ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്- കാര്‍ഗെ പറഞ്ഞു.
ആദ്യ ദിവസം തന്നെ താന്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നില്ലെന്ന് രാജ്യസഭ ചെയര്‍പേഴ്‌സന്‍ എം വെങ്കയ്യനായിഡു പറഞ്ഞു.