ഇന്ധനവിലവര്‍ധന; പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം

Update: 2022-04-07 13:07 GMT
ഇന്ധനവിലവര്‍ധന; പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം

പരപ്പനങ്ങാടി: വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിനെതിരെ പരപ്പനങ്ങാടി ബിഎസ്എന്‍എല്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഏരിയാ സെക്രട്ടറി എം ബി ഗോപാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് ടി ബാബുരാജന്‍ അധ്യക്ഷനായി. എ വി രഘുനാഥ്, വിനീഷ് മൂന്നിയൂര്‍, കെ പി കോയ, അജി പുനത്തില്‍ അമാനുള്ള എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News