ട്രിപ്പോളി: 2011ല്‍ ജയിലിലടക്കപ്പെട്ട മുന്‍ ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫി ജയില്‍ മോചിതനായി. 47കാരനായ സാദി പുറത്തുകടന്ന ഉടന്‍ ഇസ്താംബൂളിലേക്ക് വിമാനംകയറിയതായി റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു.
2011ല്‍ നിഗറിലേക്ക് പലായനം ചെയ്‌തെങ്കിലും പിന്നീട് 2014ല്‍ ലിബിയയിലേക്ക് തിരിച്ചയച്ചു. അന്നുമുതല്‍ ട്രിപ്പോളിയിലെ ജയിലിലായിരുന്നു.
മുന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായ സാദി 2011ലെ മുന്നേറ്റകാലത്ത് പ്രതിഷേധക്കാര്‍ക്കെതിരേ ആക്രമണം നടത്തിയതിനും 2005ല്‍ ഫുട്‌ബോള്‍ കോച്ച് ബഷീര്‍ അല്‍ റയാനിയെ കൊലപ്പെടുത്തിയതിനുമാണ് ജയിലിലായത്.
അല്‍ റയാനിയെ കൊലപ്പെടുത്തിയ കേസില്‍ 2018 ഏപ്രിലില്‍ വിട്ടയച്ചിരുന്നു. സാദിക്ക് രാജ്യത്ത് എവിടെയും താമാസിക്കാമെന്നും രാജ്യം വിടാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
2011നു ശേഷം ലിബിയ കടുത്ത ആഭ്യന്തര കലഹത്തിന്റെ നടുവിലാണ്. അന്നത്തെ കലാപത്തില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു.
2020ല്‍ നടന്ന സമാധാനച്ചര്‍ച്ചയെത്തുടര്‍ന്നാണ് ആഭ്യന്തര കലഹത്തിന് അറുതിയായിത്. ഡിസംബറില്‍ ലിബിയയില്‍ തിരഞ്ഞെടുപ്പ് നടക്കും.
പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ഡിബീഹ് മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സാദിയെ വിട്ടയക്കുന്നത്.