ചെറുകിട ഇടത്തരം വ്യവസായമേഖല 11 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നിധിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് ഇന്ത്യയുടെ നട്ടെല്ലെന്നും അവിടെനിന്നു മാത്രം ഇതുവരെ 11 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.
''നിലവിലില്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് ഇന്ത്യയുടെ നട്ടെല്ല്. രാജ്യത്തെ പ്രധാന വ്യാവസായിക മേഖലയും ഇതുതന്നെ''- നമസ്‌തെ ഭാരത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ചെറുകിട, ഇടത്തരം വ്യവസായ മേഖല ജിഡിപിയുടെ 30 വരുന്നതായും അദ്ദേഹം അറിയിച്ചു. കയറ്റുമതിയുടെ 48 ശതമാവനും ഈ മേഖലയില്‍ നിന്നു തന്നെ. ഈ സര്‍ക്കാരിന്റെ കാലത്താണ് ഇവിടെ നിന്ന് 11 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.