1790 ഗ്രാം കഞ്ചാവുമായി പ്രതി പിടിയില്‍; അന്വേഷണം ആന്ധ്രയിലേക്ക്

Update: 2022-05-11 01:48 GMT

അരീക്കോട്: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കല്ലരട്ടിക്കല്‍ സ്വദേശി ടി പി ബഷീറിനെ 1790 ഗ്രാം കഞ്ചാവുമായി അരീക്കോട് പോലിസ് അറസ്റ്റു ചെയ്തു. അരീക്കോട് സിഐ ലൈജുമോന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ അജാസുദ്ധീന്‍, വിജയന്‍ പി അമദ്, എഎസ്‌ഐ കബീര്‍, എസ്‌സിപിഒ ബഷീര്‍, ജയസുധ, സി പി ഒ സലീഷ്, ഫില്‍സര്‍ ചേക്കുട്ടി, ഷിബു, സിസിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കല്ലരട്ടിക്കല്‍ ഉള്ള ബഷീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ ഫ്രിഡ്ജിനു സമീപം ഒളിപ്പിച്ചു വെച്ച കഞ്ചാവ് കണ്ടെടുത്തത്. അരീക്കോട് പോലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ബഷീര്‍ ആണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ബഷീറിന്റെ നീക്കങ്ങള്‍ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു.

മകളെയും കഞ്ചാവ് കടത്തുന്നതിനു ബഷീര്‍ നേരത്തെ ഉപയോഗിച്ചിരുന്നു. അരീക്കോട് പോലിസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്. പ്രതിക്ക് അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ എട്ട് കഞ്ചാവ് കേസുകളും വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് പോലിസ് സ്‌റ്റേഷനികളിലും നിരവധി എക്‌സ്സൈസ് ഓഫിസുകളിലും കേസുകള്‍ നിലവിലുണ്ട്. പ്രതിയെ മഞ്ചേരി എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ബഷീറിന് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ആളുകളെ കുറിച്ചു പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. കൂടുതല്‍ ആന്വേഷണം നടത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആന്ധ്രയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് പോലിസെന്ന് അരീക്കോട് എസ് എച്ച് ഒ ലൈജുമോന്‍ പറഞു.

Tags:    

Similar News