പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പോലിസ് അറസ്റ്റ് ചെയ്‌തത്.
ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എം. ഉദയകുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ടി.എ. ഷാഹുൽ ഹമീദ്, രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
പൂച്ചെടികളുടെ മറവിലാണ് കഞ്ചാവ് ചെടി നട്ട് പിടിപ്പിച്ചിരുന്നത്.