കളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കില്ല

കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് കണ്ടെടുത്ത സംഭവം; കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കില്ലെന്ന് പോലിസ്. മറിച്ച് ഇവരെ കേസിലെ സാക്ഷികളാക്കുമെന്നും പോലിസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ 16,000 രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് നല്‍കിയത്.
കേസിലെ മുഖ്യപ്രതികളായ അന്യസംസ്ഥാനക്കാരെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസില്‍ എട്ടുപ്രതികളാണുള്ളത്.