'സംഘ്പരിവാര്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ ദിനേശ് കന്യാടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക': മംഗളൂരുവില്‍ എസ്ഡിപിഐ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി
മംഗളൂരു: ധര്‍മ്മസ്ഥലയില്‍ സംഘ്പരിവാര്‍- ബിജെപി നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിനേശ് കന്യാടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മംഗലാപുരത്ത് ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി.
എസ്ഡിപിഐയുടെയും മറ്റ് ദലിത് സംഘടനകളുടെയും നേതൃത്വത്തിലുള്ള റാലി ബെല്‍ത്തങ്ങാടിയില്‍ നിന്ന് ആരംഭിച്ച് മംഗലാപുരത്തേക്ക് സമാപിച്ചു.
മംഗലാപുരം ക്ലോക്ക് ടവറിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ദിനേശിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദിനേശിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് പ്രതിഷേധയോഗത്തില്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് രണ്ടേക്കര്‍ കൃഷിഭൂമി അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ ദേശീയ സെക്രട്ടറി അല്‍ഫോന്‍സോ ഫ്രാങ്കോ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ആര്‍ ഭാസ്‌കര്‍ പ്രസാദ്, സംസ്ഥാന സെക്രട്ടറി ആനന്ദ മിതാബെയില്‍ എന്നിവരും സമരക്കാരെ അഭിസംബോധന ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഫ്‌സര്‍ കൊഡ്‌ലിപ്പേട്ട്, അബ്ദുള്‍ ലത്തീഫ്, സംസ്ഥാന സെക്രട്ടറി അഷ്‌റഫ് മച്ചാര്‍, ഷാഫി ബെള്ളാരെ, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ജലീല്‍ കൃഷ്ണപൂര്‍, റിയാസ് കടമ്പു, അഡ്വ. മജീദ് ഖാനും ജില്ലാ നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.