സ്വര്‍ണ വിലയില്‍ വര്‍ധന

Update: 2025-03-20 05:24 GMT
സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. ഗ്രാമിന് 8,310 രൂപയായി. 20 ദിവസത്തിനിടെ പവന്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്.

കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 72,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്.

Tags:    

Similar News