
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,840 രൂപയായി. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. സ്വര്‍ണവിലയില്‍ ഉണ്ടായിരുന്ന വന്‍ കുതിച്ചുചാട്ടത്തിനിടെയാണ് സ്വര്‍ണത്തിലെ നേരിയ ഇടിവ്.