സ്വര്‍ണക്കടത്തു കേസ്: രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും

Update: 2022-06-28 05:41 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ സമയമാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാനായി അനുവദിച്ചിരിക്കുന്നത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാവട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ ആക്ഷേപം ഒഴിവാക്കാനും സര്‍ക്കാരിനാവും. ചര്‍ച്ചയില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഭരണപക്ഷത്തു നിന്ന് ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ടി ജലീല്‍ എന്നിവരും പങ്കെടുത്തേക്കും. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നുവെന്നും നോട്ടിസില്‍ ആരോപണമുണ്ട്.

Tags:    

Similar News