സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് ലുക്ക് ഔട്ട് നോട്ടിസ് പതിച്ചു

Update: 2022-06-11 10:38 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടിസ് പതിച്ചു.

കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തില്‍ ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക് ഔട്ട് നോട്ടിസ് പതിച്ചത്.

പ്രവര്‍ത്തകരെ ടൗണ്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ ബാരിക്കേഡ്‌വച്ചുതടഞ്ഞു. കലക്ട്രേറ്റില്‍ പതിക്കാന്‍ കൊണ്ടുവന്ന ലുക്ക് ഔട്ട് നോട്ടിസ് ബാരിക്കേഡില്‍ പതിച്ചു.

പ്രതിഷേധപരിപാടി യൂത്ത് ലീഗ് സംസ്ഥാന സെകട്ടറി സി കെ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. അല്‍ത്താഫ് മാങ്ങാടന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ ഭാരവാഹികളായ നൗഫല്‍മെരുവമ്പായി, അലി മംഗര, ശംസീര്‍ മയ്യില്‍, ഫൈസല്‍ ചെറുകുന്നോന്‍, അജ്മല്‍ചുഴലി.സലാം പൊയിനാട്, തസ്ലിം ചേറ്റംകുന്ന്, സൈനുല്‍ ആബിദീന്‍, യൂനുസ് പട്ടാടം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തില്‍, സി.എം.ഇസ്സുദ്ധീന്‍ , തഫ്‌ലിംമാണിയാട്ട് , നൗഷാദ് പുതുക്കണ്ടം, അഡ്വ: ജാഫര്‍ സാദിഖ്, അസ്ലം പാറേത്ത്, ഷാക്കിര്‍ ആഡൂര്‍, ഷുഹൈബ് വേങ്ങാട്, സൈഫുദ്ധീന്‍ നാറാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News