സ്വര്‍ണക്കടത്ത്: സന്ദീപ് നായരുടെയും സ്വപ്‌ന സുരേഷിന്റെയും കൊവിഡ് ഫലം നെഗറ്റീവ്

Update: 2020-07-13 03:02 GMT

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലുള്ള സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. പുതിയ സാഹചര്യത്തില്‍ എന്‍ഐഎ ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ഐഐഎ കോടതിയെ സമീപിക്കും. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടേക്കുമെന്നാണ് എന്‍ഐഎയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

ഇന്ന് രാവിലെ കോടതി തുടങ്ങുന്ന 11 മണിക്കു തന്നെ എന്‍ഐഎ ഇരുവരുടെയും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൊവിഡ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ അപേക്ഷ കോടതി അംഗീകരിക്കുമെന്ന് അഭിഭാഷകര്‍ കരുതുന്നു.

സരിത്ത് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ കസ്റ്റഡിയ്ക്കു വേണ്ടിയും എന്‍ഐഎ അപേക്ഷ സമര്‍പ്പിച്ചേക്കും. 

യുഎഇ കോണ്‍സുലേറ്റിലേക്കയച്ച ഡിപ്ലോമാറ്റിക് ബാഗുവഴി സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ പോലും പ്രതിക്കൂട്ടിലാക്കിയ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേസിലുള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാണ്.

Tags:    

Similar News