ഗോള്‍ഡന്‍ ഗ്ലോബ് ബൊഹീമിയന്‍ റാപ്‌സോഡിക്ക്; അല്‍ഫോന്‍സോ ക്വാറോണ്‍ സംവിധായകന്‍
ലോസ് ആഞ്ചല്‍സ്: 76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഡ്രാമ വിഭാഗത്തില്‍ ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് ക്വീനിന്റെ കഥ പറഞ്ഞ ബൊഹീമിയന്‍ റാപ്‌സോഡിക്ക്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച റാമി മാലിക്കാണ് മികച്ച നടന്‍. ദ വൈഫ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയമാണ് ഗ്ലെന്‍ ക്ലോസിനെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനര്‍ഹയാക്കിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം റോമയ്ക്ക്. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകനുമായി. കോമഡി-മ്യൂസിക്കല്‍ വിഭാഗത്തിലെ മികച്ച അഭിനയത്തിന് ക്രിസ്റ്റിയന്‍ ബേല്‍ അര്‍ഹനായി. വൈസിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. കോമഡി, ഡ്രാമ വിഭാഗത്തിലായിരുന്നു മല്‍സരം.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരപ്പട്ടിക
മികച്ച നടി (മ്യുസിക്കല്‍ കോമഡി വിഭാഗം: ഒളിവിയ കോള്‍മാന്‍ (ദി ഫേവറിറ്റ്)
സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ (റോമ)
മികച്ച തിരക്കഥ: നിക്ക് വല്ലേലോങ്ങയ്ക്കാണ് ചിത്രം ീന്‍ബുക്ക്.
സിനിമ (വിദേശഭാഷ) റോമ (മെക്‌സിക്കോ)
സഹനടന്‍ മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)
മികച്ച ചിത്രം- ഗ്രീന്‍ബുക്ക് (കോമഡി)