തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. ആഭാസത്തരം മാത്രമാണ് കൈമുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അതു കൊണ്ടാണ് അദ്ദേഹം ന്യായീകരിക്കുന്നത്. ശിവന്‍കുട്ടിയെ സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും മാനവുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.