പോലിസില്‍ ജോലി ലഭിച്ചു: ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധി രാജിവച്ചു
ഇന്ന് പരിശീലനത്തിനായി മലപ്പുറം എം എസ് പിയില്‍ ചേരും
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ സുധീഷ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി ഡി ഒ. കെ പി മുഹമ്മദ് മുഹ്‌സിന് രാജിക്കത്ത് നല്‍കി. രാജി ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും അയച്ച് കൊടുത്തതായും ബി ഡി ഒ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനില്‍ നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച 21 കാരനായ സുധീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധി സി സുധീഷ് ചരിത്രത്തില്‍ ഇടം നേടി. ജനപ്രതിനിധിയായി സ്ഥാനമേറ്റ് രണ്ടാഴ്ച്ച തികയുംമുമ്പേ അടുത്ത നേട്ടവും സുധീഷിനെ തേടിയെടുത്തുകയായിരുന്നു. ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പണിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പൊലീസ് നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് വഴിക്കടവ് വനത്തിലെ അളയ്ക്കല്‍ കോളനി നിവാസിയായ സുധീഷിന് ജോലി ലഭിച്ചത്.