സിസാ തോമസിനെതിരേ സര്‍ക്കാര്‍ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

Update: 2023-02-28 10:49 GMT

തിരുവനന്തപുരം: കെടിയു താല്‍ക്കാലിക വിസി സിസാ തോമസിനെതിരേ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും സിസാ തോമസിനെ മാറ്റി. മുന്‍ കെടിയു വിസി ഡോ എം എസ് രാജശ്രീയ്ക്കാണ് പകരം നിയമനം നല്‍കിയത്. സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നാണ് വിശദീകരണം. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സുപ്രിംകോടതി രാജശ്രീയെ കെടിയു വിസി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താല്‍ക്കാലിക വിസിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത്. വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസയെ നീക്കിയത്. എന്നാല്‍, വിസി സ്ഥാനത്ത് തുടരാന്‍ ഇത് തടസമാവില്ല.

Tags:    

Similar News