വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍
ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുള്ളത്.
ന്യൂഡല്‍ഹി: ഐടി വ്യവസായ സ്ഥാപനങ്ങളിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഉത്തരവ്. ജൂലൈ 31ന് അവസാനിക്കാനിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് നീട്ടി നല്‍കിയത്.
ഈ സംവിധാനത്തിലൂടെ രോഗവ്യാപനം ചെറുക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഐടി മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി പ്രതികരിച്ചു. വര്‍ക്ക് ഫ്രം ഹോം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തെ ഐടി കമ്പനികളുടെ സംഘടനയായ നാസ് കോമും സ്വാഗതം ചെയ്തു.