ജനകീയ സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുന്നു; ഗവര്‍ണര്‍ മോദി സര്‍ക്കാരിന്റെ ചട്ടുകമായി മാറിയെന്നും കോടിയേരി

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്

Update: 2022-08-18 08:03 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടേയും മോദി സര്‍ക്കാരിന്റെയും ചട്ടുകമായി മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുകയാണ് ബിജെപി. വളഞ്ഞ വഴിയിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടല്ലെന്ന ഗവര്‍ണറുടെ ശാഠ്യമെന്നും കോടിയേരി ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രത്തിനെതിരേയും ഗവര്‍ണര്‍ക്കെതിരേയും ആരോപമുന്നയിച്ചത്.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ്. കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്. ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിയ്ക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

Tags:    

Similar News