തിരുവനന്തപുരം വിമാനത്താവളം വില്‍പ്പന: കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബെന്നി ബെഹനാന്‍ എംപി

സഭയുടെ ചട്ടം 377 പ്രകാരമാണ് എംപി വിഷയം സഭയില്‍ ഉന്നയിച്ചത്

Update: 2020-09-15 14:55 GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ പട്ടികയിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ കമ്പനി ആയ അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ വെച്ച നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരും, വ്യോമയാന മന്ത്രാലയവും പിന്തിരിയണമെന്ന് ബെന്നി ബെഹനാന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സഭയുടെ ചട്ടം 377 പ്രകാരമാണ് എംപി വിഷയം സഭയില്‍ ഉന്നയിച്ചത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിമാനത്താവളം വില്‍ക്കാന്‍ എടുക്കുന്ന സമീപനം അകമഴിഞ്ഞ് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും, ഇതില്‍ നിന്നും പിന്തിരിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും എംപി കുറ്റപ്പെടുത്തി. മഹത്തായ പൈതൃകമുള്ള തിരുവനന്തപുരം വിമാനത്താവളം കേരളത്തിനും അതുപോലെ തന്നെ തമിഴ് നാട്ടിലെ ജനങ്ങള്‍ക്കും ഒരുപോലെ സഹായകരമായ ഒന്നാണെന്നും എംപി പറഞ്ഞു




Tags:    

Similar News