തിരഞ്ഞെടുക്കപ്പെടുന്ന 15 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്ര ടൂറിസം വകുപ്പ്

15 കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല.

Update: 2020-01-26 17:20 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ടൂറിസം വകസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ യാത്രാപ്രേമികളെ ആകര്‍ഷിക്കുന്ന പുതിയ പദ്ധതി തയ്യാറാക്കുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെടുന്ന 15 കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പ്രോത്സാഹനമായി പണം നല്‍കുക. ദേഖൊ അപ്‌ന ദേശ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടണമെങ്കില്‍ യാത്രകളും 2022 വര്‍ഷത്തിനുള്ളില്‍ ചെയ്തതാവണം. കേന്ദ്ര ടൂറിസം മന്ത്രി പ്രഹഌദ് സിങ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം.

യാത്ര ചെയ്യുന്നവര്‍ സര്‍ക്കാര്‍ ടൂറിസം വെബ്‌സൈറ്റില്‍ യാത്ര ചെയ്തതിന്റെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യണം. അതിനനുസരിച്ചാണ് ഫണ്ട് തിരികെ നല്‍കുന്നത്. യാത്ര പുറം സംസ്ഥാനങ്ങളിലേക്കായിരിക്കണമെന്ന് നിബന്ധനയുണ്ട്. 15 കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല.

''15 ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവര്‍ക്ക് ടൂറിസം വകുപ്പ് യാത്രാ ചെലവ് നല്‍കും. അതിനവര്‍ ടൂറിസം വകുപ്പിന്റെ സൈറ്റില്‍ അവരുടെ യാത്രാ ഫോക്കോടകള്‍ അപ് ലോഡ് ചെയ്യണം''- ഒഡിഷയിലെ കൊനാല്‍ക്കില്‍ നടക്കുന്ന ദേശീയ ടൂറിസം സമ്മേളനത്തില്‍ സംസാരിക്കുച്ചുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രി പ്രഹഌദ് സിങ് പട്ടേല്‍ പറഞ്ഞു.  

Tags:    

Similar News