ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ; മാതാവിന് വീട്, 10 ലക്ഷം രൂപ ധനസഹായം

Update: 2024-07-15 15:04 GMT

തിരുവനന്തപുരം: മാലിന്യ നീക്കാനിറങ്ങിയപ്പോള്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണു മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി സര്‍ക്കാര്‍. ജോയിയുടെ മാതാവിന് വീട് നിര്‍മിച്ച് നല്‍കുമെന്നും പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി നന്നാക്കുമെന്നും പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. സഹോദരന്റെ മകന് ജോലി നല്‍കും. അതോടൊപ്പം മാതാവിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും.

ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ജോയിയെ ആമയിഴഞ്ചാന്‍ തോടെന്ന മാലിന്യക്കയത്തില്‍ പെട്ട് കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജീര്‍ണിച്ച അവസ്ഥയില്‍ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.


Tags:    

Similar News