ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പില്‍ശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് രാധാകൃഷ്ണനെ സിഐ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കി.

Update: 2020-10-09 09:47 GMT

തിരുവനന്തപുരം: വിളപ്പില്‍ശാല പോലിസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് രാധാകൃഷ്ണനെ സിഐ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കി. പരാതി പരിശോധിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് വിളപ്പില്‍ശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍ സ്‌റ്റേഷനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാധാകൃഷ്ണന്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഒരു മാസത്തോളമായി രാധാകൃഷ്ണന്‍ സിഐയില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സിഐ കീറിക്കളയുന്ന സാഹചര്യമുണ്ടായെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അവധി അനുവദിച്ചില്ലെന്നും സഹോദരന്‍ വിനോദ് പറഞ്ഞു. സ്‌റ്റേഷനില്‍ വെച്ച് രാധാകൃഷ്ണന് മര്‍ദ്ദനമേറ്റെന്ന സംശയമുണ്ടെന്ന് ഭാര്യ പ്രിയയും ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ പോലിസ് നിഷേധിച്ചു.

സിഐക്കെതിരേ ബന്ധുക്കള്‍ വിളപ്പില്‍ശാല സ്‌റ്റേഷനില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. സംഭവം പരിശോധിക്കുമെന്ന് റൂറല്‍ എസ് പി ബി അശോകന്‍ പ്രതികരിച്ചു.


Tags:    

Similar News