ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ഭൂമിയും വീടും നഷ്ടപ്പെടുന്ന ഇരകളുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നു

Update: 2022-11-13 02:16 GMT

മഞ്ചേരി: പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലം ഏറ്റെടുക്കലിനെത്തുടര്‍ന്ന് ഭൂമിയും വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ കണ്‍വന്‍ഷന്‍ മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. അവറാന്‍ കുട്ടി ചെറിയപറമ്പ് ചെയര്‍ മാനായും യഹ്‌യ സി പി ജനറല്‍ കണ്‍വീനറും മുജീബ് റഹിമാന്‍ ട്രഷററായും ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മറ്റ് ഭാരവാഹികള്‍: സി കെ മന്‍സൂര്‍, റഹ്മത്ത് പൂലാടന്‍ (വൈസ് ചെയര്‍മാന്‍), ബഷീര്‍ എളാംകുഴി, പി കെ ഷാക്കിര്‍ (ജോയിന്റ് കണ്‍വീനര്‍). ഇരകള്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കലക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. ഗ്രീന്‍ഫീല്‍ഡ് ഹൈവേ സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍ മജീദ് പുലത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അവറാന്‍കുട്ടി ചെറിയ പറമ്പ് അധ്യക്ഷത വഹിച്ചു. സി കെ മന്‍സൂര്‍, യഹിയ തുവൂര് പങ്കെടുത്തു.

Tags:    

Similar News