അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു
ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ് മുംതാസ്.
തൃശ്ശൂര്‍: മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു.അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്.മാതാവ് നജ്മക്ക് ഗുരുതരമായി വെട്ടേറ്റു.അമ്മാവന്‍ ജമാലുവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
അതിനിടെ നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അമ്മായി മരിച്ചു. മെഡി. കോേളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയേയും അമ്മായിയെയും വെട്ടിയത്.ഭാര്യമാതാവ് നാതിറ കൊല്ലപ്പെട്ടു. ഭാര്യ മുംതാസിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറൂം സ്വയം തീ കൊളുത്തി.അലി അക്ബറും മുംതാസും ആശുപത്രിയിലാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ് മുംതാസ്.അലി അക്ബര്‍ നാളെ സര്‍വിസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.