ഗുണ്ടാ നേതാവ് തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍; തല്ലിക്കൊന്നതാണെന്ന് പിതാവ്
ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയുമായ അങ്കിത് ഗുജ്ജാറിനെ തിഹാര്‍ ജയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് കൊലക്കേസില്‍ പ്രതിയായ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്.
ജയിലില്‍ നാലു പേര്‍ ചേര്‍ന്ന് അങ്കിതിനെ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം. ജയില്‍ അധികൃതര്‍ 10000 രൂപ ആവശ്യപ്പെട്ടിരുന്നു എന്നും അത് നല്‍കാത്തതിന്റെ വിരോധത്തിലാണ് കൊന്നതെന്നും അങ്കിതിന്റെ പിതാവ് ആരോപിച്ചു.
ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. യു പി പോലീസ് ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു. രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേര്‍ന്ന് അങ്കിത്, ചൗധരി ഗുജ്ജാര്‍ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.