പറ്റ്‌ന: മുസ്‌ലിംകള്‍ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബിഹാറിലെ ബിഹ്പൂരിലെ ബിജെപി എംഎല്‍എ എഞ്ചിനീയര്‍ ശൈലേന്ദ്ര. മുസ്‌ലിംകളുടെ വോട്ട് കിട്ടി ജയിക്കുന്നതിലും ഭേദം തോല്‍ക്കുകയാണെന്നും മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയില്‍ എംഎല്‍എ പറഞ്ഞു. ''മുസ്‌ലിം വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാത്ത സംവിധാനമാണ് ഉണ്ടാവേണ്ടത്. രാജ്യമെമ്പാടും പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് മുസ്‌ലിംകള്‍. അവര്‍ സനാതന ധര്‍മത്തെ എതിര്‍ക്കുന്നു. സനാതനധര്‍മത്തെ എതിര്‍ക്കുന്നവര്‍ അതിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യില്ല. ആരാണ് രാജ്യത്തെ തീവ്രവാദികള്‍?, എന്തുകൊണ്ടാണ് പള്ളികള്‍ക്കടിയില്‍ നിന്ന് ക്ഷേത്ര അവശിഷ്ടങ്ങള്‍ ലഭിക്കുന്നത്? മുസ്‌ലിംകള്‍ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണ്.''-ശൈലേന്ദ്ര പറഞ്ഞു.രാജ്യത്ത് മുസ്‌ലിം ജനസംഖ്യവര്‍ധിച്ചു വരുകയാണെന്നും ജനസംഖ്യ കുറയ്ക്കാന്‍ വേണ്ട നടപടികള്‍ മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നും ശൈലേന്ദ്ര ആവശ്യപ്പെട്ടു.