ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: പ്രധാനമന്ത്രി ഉറപ്പുകളും ആശംസകളും തന്നു, നടപടികളുണ്ടായില്ല: ദീപിക മുഖപ്രസംഗം
ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവനാമധാരികളു ടെ സംഘടനകളോ ഉണ്ടായിരിക്കാം.
കോട്ടയം: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ദീപിക ദിനപത്രത്തിലെ മുഖപ്രസംഗം. അക്കാര്യം കേന്ദ്രം ഇതുവരെ ചെയ്തില്ലെന്നും മുഖപ്രസംഗം പറയുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
ഈ കണക്കുകള്‍ കാര്യം പറയുന്നുണ്ട്
െ്രെകസ്തവര്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്. ഇതുവരെ അതു ചെയ്തിട്ടില്ല.
ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും െ്രെകസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേ ഷത്തെ വളര്‍ത്തിക്കഴിഞ്ഞു. വിഷയം സര്‍ക്കാരിന്റെയും നിയമ സംവിധാനങ്ങളുടെ യും ശ്രദ്ധയില്‍ പെടുത്താന്‍ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.
ഈ വിഷയത്തില്‍ ഇക്കഴിഞ്ഞ ദിവസം വിവിധ ക്രൈസ്തവ നേതാക്കള്‍ രാഷ്ട്രപതിക്കു കത്തെഴുതിയതും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ക്രൈസ്തസവര്‍ക്കെതിരേയുള്ള ആക്രമണങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടതും കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയം ഈ രാജ്യത്തിന്റെ മതേതര ഭരണഘടനയെ അവമ തിക്കുക തന്നെയാണ്.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വര്‍ഷവും അതു വര്‍ധിച്ചു. 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 601, 2023ല്‍ 734, 2024 നവംബര്‍ വരെ 745 എന്നിങ്ങനെയാണ് അതു വര്‍ധിച്ചത്. യുസിഎഫിന്റെ ഹോട്ട്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതില്‍, വംശീയതയുടെ മറവില്‍ മണിപ്പുരില്‍ നടത്തിയ ക്രൈസ്തവ വേട്ട ഉള്‍പ്പെടുത്തിയിട്ടില്ല.
ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹി ക ബഹിഷ്‌കരണം, ആരാധനാലയങ്ങള്‍ ക്കു നേരേയുള്ള ആക്രമണം, പ്രാര്‍ഥന തടയല്‍, തിരുരൂപങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗണ്‍സിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമാണ് ക്രൈസ്തവ പീഡനത്തിന് ഉപയോഗിക്കുന്നത്. വര്‍ഗീയവത്കരിക്കപ്പെട്ട പോലീസില്‍നിന്ന് ഇരകള്‍ക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യ മതേതരാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ച്ചക്കാരായി നില്‍ക്കാനാകുന്നത്?
ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ 13ന് ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയി രുന്നു. രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ഇടപെടാമെന്ന് അറിയിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം, കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുമായി കൂടിക്കാഴ്ച നടത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഭാപിതാക്കന്മാര്‍ ഇതേ വിഷയത്തില്‍ ആശങ്ക അറിയിച്ചിരുന്നു.
ആശങ്കകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രിയും ഉറപ്പു നല്‍കി. ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ല. ദുരൂഹമായ ഈ നിഷ്‌ക്രിയത്വം വര്‍ഗീയ സംഘടനകള്‍ക്കു മൗനാനുവാദമായി. അതിന്റെ ഫലമാണ് ഇക്കഴിഞ്ഞ ക്രിസ്മസിനു കേരളത്തിലും സംഘപരിവാര്‍ സംഘടനകള്‍ പരീക്ഷണത്തിനിറങ്ങിയത്.
പാലക്കാട് നല്ലേപ്പിള്ളിയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് സ്‌കൂളിലെത്തിയ വര്‍ഗീയവാദികള്‍ ക്രിസ്മസ്ട്രീയും പുല്‍ക്കൂടും നക്ഷത്രവുമെ ല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍ പാലയൂര്‍ പള്ളിയില്‍ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോള്‍ ഗാനം മുടക്കിയ എസ്‌ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നില്ലെന്നാണ്. സംഘപരിവാര്‍ രാജ്യമൊട്ടാകെ വിതച്ച വര്‍ഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകള്‍ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മതേതര ചെറുത്തുനില്‍പ്പും അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണ്.
ബിജെപി മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവനാമധാരികളു ടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വര്‍ധിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കുള്ള മറുപടി. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല.
എത്ര ദ്രോഹമേറ്റാലും തിരിച്ചടിക്കാത്ത െ്രെകസ്തവരെ അധികാരത്തിന്റെ ഗര്‍വില്‍ ആക്രമിക്കുന്നത് ഭീരുത്വമല്ലെങ്കില്‍ ഫാസിസമാണ്. അതു ക്രൈസ്തവര്‍ക്കോ ന്യൂനപക്ഷങ്ങള്‍ക്കു പൊതുവിലോ മാത്രമല്ല, ആത്യന്തികമായി രാജ്യത്തിനു ള്ള ഭീഷണിയാണ്. ഒരിക്കല്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ തിരിച്ചറിയാ നാകാതെ പോയതും അധികാരത്തിനു വേണ്ടി നിലനിര്‍ത്തിയതുമായ മതച്ഛായയുള്ള ആ ഭീഷണിയാണ് പിന്നീടവര്‍ക്കു ദുരന്തമായി മാറിയത്. ഇന്ത്യയുടെ വഴി അതല്ല.
കടപ്പാട് ദീപിക.കോം
https://www.deepika.com/Editorial.aspx?Newscode=735009