നടി ഹണി റോസിന്റെ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റിട്ടു; യുവാവ് അറസ്റ്റില്‍

Update: 2025-01-06 05:30 GMT

കൊച്ചി: സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്നാരോപിച്ച് സിനിമാ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കുമ്പളം സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരു പ്രമുഖന്‍ തനിക്കെതിരേ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും പിന്നാലെ നടന്നു അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹണി റോസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനടിയില്‍ കമന്റിട്ട കുമ്പളം സ്വദേശി ഷാജി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

Similar News