കണ്ണൂര്‍: ഇരിട്ടി കാക്കയങ്ങാട് പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ കുടുങ്ങിയ പുലിയെ വെറ്റിനറി സംഘം മയക്കുവെടിവെച്ചു. വയനാട്ടില്‍ നിന്നും എത്തിയ ഡോ. അജേഷിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘമാണ് മയക്കുവെടി വെച്ചത്. പുലിയുടെ സാന്നിധ്യമുള്ളതിനാല്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നാളെ വൈകീട്ട് അഞ്ചുമണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Full View
നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഇരിട്ടി സ്വദേശി പ്രകാശന്റെ വീട്ടുപറമ്പിലെ പന്നിക്കെണിയില്‍ പുലി കുടുങ്ങിയത്.