ഗുഞ്ചന്‍ സക്‌സേന: ദ് കാര്‍ഗില്‍ ഗേള്‍' സിനിമക്കെതിരേ വ്യോമസേന

1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്ന ഗുഞ്ചന്‍ സക്‌സേനയുടെ കഥ എന്ന പേരിലാണ് സിനിമ തയ്യാറാക്കിയത്.

Update: 2020-08-12 19:39 GMT

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരോചിത സേവനം നടത്തിയ വനിതാ വൈമാനികയുടെ കഥപറയുന്ന 'ഗുഞ്ചന്‍ സക്‌സേന: ദ് കാര്‍ഗില്‍ ഗേള്‍' എന്ന സിനിമക്കെതിരേ വ്യോമസേന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്തെഴുതി. സിനിമ വരും തലമുറയെ പ്രചോദിപ്പിക്കുന്നതും വ്യോമസേനയെ ആധികാരികമായി പ്രതിനിധീകരിക്കുന്നതും ആകണമെന്ന ധാരണ ലംഘിക്കപ്പെട്ടെന്നാണു വ്യോമസേന കത്തില്‍ പറയുന്നത്. ചില രംഗങ്ങള്‍ വ്യോമസേനയെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സേനയിലെ തൊഴില്‍ അന്തരീക്ഷം പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള സംസ്‌കാരത്തെ മോശമായാണു കാണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.


1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്ന ഗുഞ്ചന്‍ സക്‌സേനയുടെ കഥ എന്ന പേരിലാണ് സിനിമ തയ്യാറാക്കിയത്. ജാന്‍വി കപൂറാണ് സക്‌സേനയുടെ വേഷം അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ അടുത്തിടെ റിലീസ് ചെയത സിനിമ നിര്‍മിച്ചത് കരണ്‍ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷന്‍സ് ആണ്.




Tags:    

Similar News