സിനിമ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകാൻ പുഴയിലിറങ്ങിയ ഡാൻസർ മുങ്ങി മരിച്ചു

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. ഡാൻസർ സൗരഭ് ശർമ(26) യാണ് മരിച്ചത്. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സിനിമ ചിത്രീകരിക്കുന്നതിനിടെ സൗരഭ് ശർമ, മേക്കപ്പ് കഴുകി കളയാൻ കൃഷ്ണ നദിയിൽ ഇറങ്ങുകയായിരുന്നു. കൈ വൃത്തിയാക്കിയ ശേഷം നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
കൃഷ്ണ നദിയും വെന്ന നദിയും കൂടിച്ചേരുന്ന സത്താറയിലെ സംഘം മഹൗലി എന്ന സ്ഥലത്തുവെച്ചാണ് സൗരദ് ഒഴുക്കിൽപ്പെട്ടത്. തിരച്ചിലിനൊടുക്കം ഇന്നലെയാണ് മൃതദേഹം.