ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് ടെമ്പിള്‍ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-07-22 05:21 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് ടെമ്പിള്‍ പോലിസ് അറസ്റ്റ് ചെയ്തത്. കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്.

ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കില്‍ അടയ്‌ക്കേണ്ട ചുമതല പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്. 2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയെത്തുടന്നാണ് ടെമ്പിള്‍ പോലിസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തില്‍ നല്‍കുന്ന രശീതിയില്‍ ഒരു തുകയും ബാങ്കില്‍ മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തിയത്. പോലിസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Tags:    

Similar News